Tuesday, 22 October 2019 14:20

മഴ കാറ്റ് കവിത

എഴുത്ത്‌: രാജേഷ് നന്ദിയംകോട് വര: അനില്‍ തമ്പായ്

1

ഉറുമ്പുകള്‍ക്ക്

ചിറക് മുളയ്ക്കാനും

മണ്ണിനെ തുളച്ച്

വെളിച്ചത്തിലേക്ക് 

പറക്കാനും

വേണ്ടി മാത്രം

ഈ വേനല്‍ മഴ

 

2

കാറ്റിനെ തഴുകി

ഉണക്കാനിട്ടു;

ഇലകളിപ്പോള്‍

ധ്യാനത്തിലാണ്.

 

3

കവിതതന്‍

ഏറുമാടത്തില്‍ നിന്നും

ആകാശം 

ഭൂമിയെ ഉറ്റുനോക്കുന്നു. 

 

Image 1

കവിതകള്‍ എന്ന വിഭാഗത്തില്‍ പ്രസിദ്ധീകരിച്ചത്‌

വര്‍ഷം: 2018, മാസം: April 1st
വാല്യം: 39, ലക്കം: 20

പങ്കിടുക