Monday, 28 October 2019 14:52

രണ്ട് കവിതകള്‍

എഴുത്ത്‌: കെ.പി.യൂസഫ് , ദിവാകരന്‍ വിഷ്‌ണുമംഗലം

അമ്പിളി

മാമന്‍

 

കെ.പി.യൂസഫ്

 

കുഞ്ഞിക്കിളിക്ക്

അമ്പിളിമാമനെ

തൊടണം

അമ്പിളിമാമന്‍

നിലാവ് പൊഴിച്ച്

പാതയൊരുക്കി.

 

മഴയഴക്

ദിവാകരന്‍ വിഷ്‌ണുമംഗലം

 

പുഴകള്‍ നുരയിട്ടൊഴുകുന്നു

പാടം പച്ച വിരിക്കുന്നു.

ചോലകള്‍ കുളിരു പുതയ്ക്കുന്നു

മഴവില്‍ കുടകള്‍ നിവര്‍ത്തുന്നു

മഴപെയ്യുന്നൂ മഴ പെയ്യുന്നൂ

വാനിന്നഴലുകളൊഴിയുന്നു

 

മനസ്സില്‍ സ്വപ്നം വിരിയുന്നു.

 

 

Image 1

കവിതകള്‍ എന്ന വിഭാഗത്തില്‍ പ്രസിദ്ധീകരിച്ചത്‌

വര്‍ഷം: 2018, മാസം: April 2nd
വാല്യം: 39, ലക്കം: 21

പങ്കിടുക