സിനിമാനടി മൈനക്കുഞ്ഞ് ഇത്തിരി വളര്‍‍‍‍‍ന്ന് പറക്കാറാവാന്‍ എത്ര ദിവസം വേണ്ടിവരും? അറിയില്ല. കുറച്ചു കാര്യങ്ങളേ അറിയൂ. ഒരു ദിവസം ഒരു ചെറുപ്പക്കാരന്‍ മാമന്‍ കുറച്ചു പുസ്തകങ്ങള്‍ വില്‍ക്കാന്‍ സ്‌കൂളില്‍ വന്നു. ചെറിയ കാര്യങ്ങളുടെ പുസ്തകം. ആ മാമന്‍ എല്ലാവരോടും കുറേ ചോദ്യമൊക്കെ ചോദിച്ചു. എല്ലാം കേള്‍ക്കുമ്പോള്‍ ചെറു ചെറു ചോദ്യങ്ങള്‍ തന്നെ, നിങ്ങളുടെ വീട്ടുകോണിക്ക് എത്ര പടവുണ്ട് എന്നൊക്കെപ്പോലെ ചെറിയവ. ഉത്തരങ്ങള്‍ ആര്‍‍‍‍‍ക്കും അറിയില്ലാന്ന് മാത്രം... ഇതിറ്റിങ്ങളെയൊക്കെയൊന്ന് വലുതാക്കിയെടുക്കാനുള്ള ഒരുപാട്…
ഒരിടത്തൊരിടത്ത് നല്ല ഭംഗിയുള്ള നുണക്കുഴികളൊക്കെയുള്ള രണ്ടു കുട്ടികൾ ണ്ടായിരുന്നു... ആരൊക്കെയാ ആ കുട്ടികൾ ന്നറിയോ? അക്കൂം ചക്കൂം... അക്കൂം ചക്കൂം കൂടി എപ്പഴും വർത്താനം പറഞ്ഞോണ്ടിരിക്കും. എത്ര പറഞ്ഞിട്ടും പറഞ്ഞിട്ടും തീരാത്തത്ര വിശേഷങ്ങൾ ണ്ട് അവർക്കു രണ്ടാൾക്കും… പിന്നെ അക്കൂം ചക്കൂം കൂടെ ഒരുമിച്ച് കളിക്കും, ചിരിക്കും, പാട്ടു പാടും, കറങ്ങാൻ പോവും. ഉറങ്ങുന്നതും എണീക്കുന്നതും ഒക്കെ ഒരുമിച്ചാ. ന്നാലും ഇടക്കിടക്ക് രണ്ടാളും കൂടെ മുട്ടൻ അടീം ണ്ടാക്കാറുണ്ട് ട്ടോ.…
ഏറ് മാഷുടെ ചോക്കേറ് സൂട്ടില്‍ നെറ്റിക്കു വീണപ്പോഴാണാലോചനയുണര്‍ന്നത്, മാഷ് ബോര്‍ഡരികില്‍ നിന്ന് നാനാജാതി കിളികളുടെ പേരുകള്‍ എഴുതിയിടുകയായിരുന്നു. കുട്ടികളെല്ലാം പുസ്തകമെടുത്ത് പോറ്റുകിളികളേം കാട്ടുകിളികളേം വേറെവേറെയെന്നോരോ പെട്ടിയില്‍ നിറയ്ക്കാന്‍ തുടങ്ങിയിരുന്നു. മൈനക്കുഞ്ഞു വിചാരത്തില്‍ ഒന്നും കേട്ടില്ല, ഒന്നുമറിഞ്ഞില്ല. ഞെട്ടിയെണീറ്റു നിന്നപ്പോള്‍ എല്ലാരും കൂടെ ആര്‍പ്പും വിളീം തുടങ്ങി. തല താഴ്ത്തിപ്പിടിച്ചു. മാഷുക്കു തന്നെ ഇത്തിരി വ്യസനം വന്ന മാതിരി. അടുത്തേയ്ക്കു വന്ന് നെറ്റിയിലെ ചോക്കുപൊടി തുടച്ചു തന്നു. സാരല്ല്യ, ശ്രദ്ധിക്കാഞ്ഞിട്ടല്ലേ മാഷ്‌ക്ക്…
‘ബഹുമാനപ്പെട്ട ഹെഡ് മാസ്റ്റര്‍, പ്രിയപ്പെട്ട രക്ഷിതാക്കളേ,’ സിസിലി ടീച്ചര്‍ പതുക്കെയാണ് സംസാരിച്ചു തുടങ്ങിയത്. ‘ഹെഡ്മാസ്റ്റര്‍ തുടക്കത്തില്‍ സൂചിപ്പിച്ചതു പോലെ, ഒരൊറ്റ ആവശ്യം മുന്‍നിര്‍ത്തിയാണ് ഇന്ന് പി ടി എ യുടെ പ്രത്യേകയോഗം വിളിച്ചു ചേര്‍ത്തത്. കഴിഞ്ഞ കുറച്ചുകാലമായി നിങ്ങളുമായി ഈ വിഷയം ചര്‍ച്ച ചെയ്യണമെന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നു. കഴിഞ്ഞ ദിവസം എന്റെ തന്നെ ക്ലാസ്സിലെ ഒരു കുട്ടി, ക്ലാസ്സില്‍ തല കറങ്ങി വീണു. അത് ആദ്യ സംഭവമല്ല. പല കുട്ടികളും…
അമ്മയുടെ ‘പെട’യില്‍ നിന്നും രക്ഷപ്പെടാന്‍ രാവിലെ പശുവിന് പുല്ലരിഞ്ഞുകൊടുത്ത് തങ്കപ്പന്‍ ചേട്ടന്റെ പറമ്പിലേക്കു കുതിക്കുമ്പോള്‍ ദൂരെ നിന്നു കേട്ടു ബാബു ഒരാരവം. നീട്ടിപ്പിടിച്ച നല്ല താളത്തില്‍… “പൂപറിക്കാന്‍ പോരുമോ പോരുമോ അതിരാവിലേ...” കണിക്കൊന്നപ്പൂവിനെ ഓര്‍മിപ്പിച്ച മേടവെയിലില്‍ കുയിലിന്റെ കൂവല്‍ ചെവിനിറയെ കേട്ട് പായുമ്പോള്‍ ഫല്‍ഗുവിന്റെ വീട്ടുപട്ടി സിമ്പോ രണ്ടാമന്‍ അദ്ദേഹത്തിന്റെ പിറകേ കൂടി. പറമ്പിലെത്തിയപ്പോള്‍ അവിടെ നല്ല പൂരമാണ്! ഒരു ടീം ചോദിക്കുന്നു: “പൂ പറിക്കാന്‍ പോരുമോ പോരുമോ അതിരാവിലേ...”…
ഒന്ന് ഒറ്റ ദാ, ഒരു കിളിക്കുഞ്ഞ്. സുമി പറഞ്ഞു.അതെന്ത് കിള്യാ, ഏത്ത്യേ? ഇത്തിരിക്കഷ്ടപ്പെട്ട് അതിന്റെ സ്ഥാനം കണ്ട വിനയ് കൊഞ്ചലോടെ ചോദിച്ചു. സുമി കൈമലര്‍ത്തി. ഒപ്പം അറിഞ്ഞൂടെന്നൊരു കണ്ണിറുക്കലും. കുരുവിക്കുഞ്ഞാന്നാ തോന്നുന്നേ. റഷീദ് വെറുതേ തട്ടിവിട്ടു. ശരത് ഇത്തിരിനേരം സൂക്ഷിച്ചു നോക്കി. അവനിത്തിരി കാര്യഗൗരവമുള്ള ആളാ ണ്. പോരെങ്കില്‍ നാലാം തരത്തിലും. അവന്റെ ശേഖരണ പുസ്തകത്തില്‍ ബാലമാസികകളില്‍ നിന്നൊക്കെ ശേഖരിച്ചു വെച്ച കുറേ കിളിച്ചിത്രങ്ങളുണ്ട്. കാവിലുത്സവം വരട്ടെ, ഒരു ബൈനോക്കുലര്‍…
കണ്ണൊന്ന് തെറ്റിയാല്‍ മീന്‍ചട്ടിയില്‍ തലയിടും. തട്ടിയും മുട്ടിയും മണ്‍കലം പൊളിക്കും. പല്ലിയേയും എലിയേയും ചാടിപ്പിടിച്ച് അകത്തിടും. ആരുമില്ലാത്ത നേരം കിടക്കയില്‍ കയറി കിടക്കും… അങ്ങനെയേറുന്നു പൂച്ചയെക്കുറിച്ച് അമ്മയുടെ പരാതികള്‍. എന്നിട്ടും അമ്മ കുട്ടിക്ക് കുഞ്ഞുണ്ണിക്കവിത പാടിക്കൊടുത്തു. ‘പൂച്ച നല്ല പൂച്ച വൃത്തിയുള്ള പൂച്ച പാല് വെച്ച പാത്രം വൃത്തിയാക്കി വെച്ചു.’ പാട്ട് തീരുംമുമ്പേ അടുക്കളയില്‍ നിന്ന് പാത്രം വീഴുന്ന ശബ്ദം കേട്ടു. അമ്മ ഓടിയെത്തുമ്പോഴേക്കും കുട്ടിക്ക് കാച്ചിവെച്ച പാല് പൂച്ച…
‘തീരെ വയ്യാതെ ഒരുറുമ്പ് നടന്നു പോവുകയായിരുന്നു. ആഹാരമൊന്നും കഴിച്ചില്ല.’ ‘പെട്ടെന്ന് മുന്നിൽ ഒരു മല.’ ‘എന്ത് മല....? ‘കൽക്കണ്ട മല…’ ‘എന്നിട്ട്....’ ‘ഉറുമ്പ് ആവോളം കല്‍ക്കണ്ടം തിന്നു. ഒരു വലിയ പൊളി കല്‍ക്കണ്ടം ചുമലിലേറ്റി വീട്ടിലേക്ക് ഞരങ്ങി ഞരങ്ങി യാത്രയായി.’ ‘കഥ കയിഞ്ഞോ…?’ ‘ആര്ടെ....?’ ‘ഉറുമ്പിന്റെ..’ ‘ഇല്ല... വീട്ടിലെത്തിയ ഉറുമ്പ് മക്കളെ യൊക്കെ വിളിച്ച് കല്‍ക്കണ്ട മലയെപ്പറ്റിയും യാത്രയെപ്പറ്റിയും വാതോരാതെ പറഞ്ഞു കൊണ്ടിരുന്നു…’ ‘പെട്ടെന്നതാ മക്കൾ മൂവരും ഒറ്റ ഓട്ടം....’…
Page 1 of 84