ഭാവിയുടെ എഴുത്ത് കുയിലമ്മ തീറ്റ തേടി പാടം ചുറ്റിപ്പറന്ന് തളരുന്ന കാഴ്ചയാണ് 2ൽ പഠിക്കുന്ന അമേയയുടെ നാലുവരി കവിതയിലുള്ളത്. എന്നാൽ അമേയയുടെ കുയിലമ്മയെ തളർത്തിയത് യുറീക്കയാണ്. 'പാറി പാറി നടക്കുന്നേ' എന്നാണ് അമേയ എഴുതിയത്. വേണ്ടന്നെ, ചിറകുള്ളപ്പോൾ അതിനെ എന്തിനാ ആകാശത്ത് നടക്കാൻ വിടുന്നത്? പാറട്ടെ. പാറി തളരട്ടെ, അല്ലേ? മഴവില്ലിന്റെ ചന്തത്തിൽ മയങ്ങി, 'ആഹാ... ഹൂ ഹൂ... എന്നൊന്നും ബോധക്കേടു പറയാതെ ആര്യനന്ദ (3-ാം ക്ലാസ് ) ആ…
വിനിമയവും ഒരു വായനയാണ് തലശ്ശേരി പാലയാട് ‍‍ ‍ഡയറ്റ് ലാബ് സ്കൂളിൽ നിന്നാണ് ഈ ലക്കത്തിലെ ചുവടുകളിലെ രചനകൾ. അവിടെ രണ്ടു ദിവസത്തെ സഹവാസ ക്യാമ്പ് നടന്നു. അതിൽ ഒരു വിഭാഗം കഥാരചനയെക്കുറിച്ചായിരുന്നു. കഥയെക്കുറിച്ച്, കഥ വരുന്ന വഴികളെക്കുറിച്ച്, കഥയുറങ്ങുന്ന പരിസരങ്ങളെക്കുറിച്ച്, കഥയിലെ കഥയില്ലായ്മയെക്കുറിച്ച്... അങ്ങനെയങ്ങനെ വർത്തമാനം പറഞ്ഞും കഥകൾ വായിച്ചും രണ്ടു മണിക്കൂർ. പിന്നെ നോക്കുമ്പോൾ, നോക്കുന്നിടത്തെല്ലാം കഥകളുണ്ട്. ആരും കാണാത്തവ, കണ്ടിട്ടും തിരിച്ചറിയാത്തവ.... അങ്ങനെയാണ് കഥയുള്ള കാര്യങ്ങളെമ്പാടും…
ഉപ്പില്ലെങ്കില്‍ രുചിയില്ല പോയ രണ്ടു ലക്കങ്ങളില്‍ വിഷയമാണ് വിഷയമാക്കിയത്. ചുറ്റുപാടുകളില്‍ വിഷയങ്ങളുണ്ട് എന്നൊരു വിചാരം നമുക്കുണ്ടായി ഇല്ലേ? വിഷയമുണ്ടായാല്‍ അതൊന്നും കഥയാവില്ല, കവിതയുമാവില്ല. കണ്ടറിഞ്ഞ് കൊണ്ടറിഞ്ഞ് അതിലിത്തിരി മനസ്സിന്റെ ഉപ്പിട്ട് ഭാവനയില്‍ വേവിച്ച് നല്ല പാത്രത്തില്‍ വിളമ്പണം. ആവിയില്‍ രുചി പറക്കണം. വായിക്കാനെടുക്കുന്ന നിങ്ങളുടെ രചനകളില്‍ രുചി തേടുന്നവരുടെ നാവുകളെ രസിപ്പിക്കണം, പൊള്ളിക്കരുത്. 'സങ്കടക്കട'ലും 'മഞ്ഞക്കിളി'യും വേണ്ടുവോളം ആസ്വാദ്യമാവാത്തത് അത് മനസ്സിന്റെ ഉപ്പ് ചേരാത്തതുകൊണ്ടാണ്. 'ഒലിവര്‍ ട്വിസ്റ്റ്' വായിക്കുമ്പോള്‍ ഉലഞ്ഞുപോവുന്ന…
ഇതു ചെയ്തത് നിങ്ങളാണല്ലേ? 1937 ഏപ്രിൽ 26 ന് സ്പെയിനിന്റെ അതി‍ർത്തി നഗരം ഗ്വേർണിക്ക ജർമ്മനിയും ഇറ്റലിയും ചേർന്ന് ബോംബിട്ടു നശിപ്പിച്ചു. ജർമ്മനി ഭരിക്കുന്നത് ഹിറ്റ്‌ലറുടെ നാസികൾ. ഇറ്റലി മുസ്സോളനിയുടെ നേതൃത്വത്തിൽ ഫാസിസ്റ്റുകളും. സ്പെയിനിലെ യാഥാസ്ഥിതിക ഭരണാധികാരി ജനറൽ ഫ്രാങ്കോയും ഇടതുപക്ഷവും തമ്മിൽ ആഭ്യന്തര യുദ്ധം നടക്കുകയായിരുന്നു. ഫ്രാങ്കോ ക്ഷണിച്ചിട്ടാണ് ഈ രാജ്യങ്ങൾ ബോംബാക്രമണം നടത്തിയത്. അവർക്ക് അവരുടെ ഏറ്റവും പുതിയ ആയുധങ്ങൾ പരീക്ഷിക്കാനുള്ള അവസരമായിരുന്നു അത്. പിന്നീട് രണ്ടാം…
Page 1 of 60