സമ്പന്നനായ ഒരു രാജാവ് ഒരിക്കല്‍ സ്വന്തം നാട്ടിലെയുംഅയല്‍രാജ്യത്തേയും പണ്ഡിതന്‍മാര്‍ക്കായി ഒരു മത്സരം സംഘടിപ്പിച്ചു.ലോകത്തിലെ ഏറ്റവും വലിയ സംഖ്യ ഏതാണെന്ന് പറയുന്ന ആള്‍ക്ക് വലിയ ഒരു തുക സമ്മാനമായി അയാള്‍ പ്രഖ്യാപിച്ചു. രാജകൊട്ടാരത്തിലെ ചില മന്ത്രിമാര്‍ അവര്‍ക്ക് സങ്കല്പിക്കാവുന്ന അനേകം പൂജ്യങ്ങളോട് കൂടിയ ചില സംഖ്യകള്‍ പറഞ്ഞെങ്കിലും രാജാവ് തൃപ്തനായില്ല. തുടര്‍ന്നുള്ള ദിവസങ്ങളില്‍ പിന്നെയും ആളുകള്‍ വന്നുതുടങ്ങി.അയല്‍രാജ്യത്ത പണ്ഡിതന്‍മാരും അക്കൂട്ടത്തിലുണ്ടായിരുന്നു. ദിവസം കൂടുന്തോറും ഓരോരുത്തരായി വരികയും അതുവരെ പറഞ്ഞതിലും വലിയ മറ്റൊരു…
ഇതു വെറും മോണിംഗ് വോക്കോ സായാ ഹ്ന നടത്തമോ അല്ല. ചില ലക്ഷ്യങ്ങളോടെയാണ് ശൂന്യതയിലേയ്ക്ക് ഇറങ്ങുന്നത്. വാഹനത്തിന്റെ പുറംപരിശോധന, അറ്റകുറ്റപ്പണികൾ, ഭൂമിയിൽ നിന്നു കൊണ്ടുപോയ ഉപ ഗ്രഹത്തിന്റെ വിക്ഷേപണം എന്നീ കാര്യങ്ങളാണ് നിർവഹിക്കാനുള്ളത്. ശൂന്യാകാശം നിരുപദ്രവമായ ഒരു സ്ഥലമല്ല. ചില്ലറ അപകടങ്ങൾ അവിടെയുമുണ്ട്. മര്‍ദ്ദമില്ലാത്ത അവസ്ഥ, സൗരവാതങ്ങൾ, കോസ്മിക് രശ്മികൾ, ഉൽക്കകൾ എന്നിവയാണ് അവിടെയുള്ള ഉപദ്രവകാരികൾ. ഇവയെ തടയാൻ ശാസ്‌ത്രജ്ഞർ പ്രത്യേകം നിർമ്മിച്ച കുപ്പായം (Space Suit) ധരിച്ചാണ് നടക്കാൻ…
ദേശീയ പൈതൃകമൃഗം (National Heritage Animal) ആനയാണ് നമ്മുടെ ദേശീയ പൈതൃക മൃഗം. 2010 ഒക്ടോബര്‍ 21നാണ് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം ഈ പ്രഖ്യാപനം നടത്തിയത്. ഏഷ്യന്‍ ആനകളുടെ ഒരു ഉപവിഭാഗമാണ് ഇന്ത്യന്‍ ആനകള്‍ (Indian Elephant - Elephas maximus indicus). ആവാസവ്യവസ്ഥാ നാശം കൊണ്ട് വംശനാശഭീഷണി നേരിടുന്ന ഒരു മൃഗമാണിത്. ഇന്ന് 29,000 ത്തില്‍ താഴെ ഇന്ത്യന്‍ ആനകളേ ലോകത്തുള്ളൂ. അവ ഭാരതം കൂടാതെ നേപ്പാള്‍, ബംഗ്ലാദേശ്,…
ദേശീയ മത്സ്യം (National Fish) നമുക്ക് ഏവര്‍ക്കും പരിചിതമായ അയലയാണ് നമ്മുടെ ദേശീയ മത്സ്യം (Indian Mackerel - Rastrelliger kanagurta). ഇന്ത്യന്‍ മഹാസമുദ്രത്തിലും പടിഞ്ഞാറന്‍ പസഫിക് സമുദ്രത്തിലും അനുബന്ധമായ കടലുകളിലുമാണ് ഇവ ധാരാളമായി കാണുന്നത്. 25 മുതല്‍ 35 സെന്റീമീറ്റര്‍ വരെ നീളം വയ്ക്കുന്ന ഇവയുടെ ഭക്ഷണം സസ്യ-ജന്തു പ്ലവകങ്ങളും കൃമികളുമാണ്. മാര്‍ച്ച് - സെപ്റ്റംബര്‍ മാസക്കാലത്ത് പ്രജനനം ചെയ്യുന്ന ഇവ സ്വന്തം മുട്ടകള്‍ക്ക് കാവലിരിക്കാറില്ല. നമ്മുടെ കടല്‍…
ദേശീയ പക്ഷി (National Bird) അതീവ സൗന്ദര്യമുള്ള മയിലാണ് നമ്മുടെ ദേശീയപക്ഷി. Pavo cristatus എന്ന് ശാസ്ത്രനാമം. ഒരുപാട് ചര്‍ച്ചകള്‍ക്കും വാദപ്രതിവാദങ്ങള്‍ക്കും ശേഷമാണ് മയിലിനെ ദേശീയ പക്ഷിയായി പ്രഖ്യാപിക്കുന്നത്. 1963 ജനുവരി 31 നായിരുന്നു അത്. അവസാന റൗണ്ട് വരെ കടുത്ത മത്സരം നടന്നത് അപൂര്‍വ മരുപ്പക്ഷിയായ ഗ്രേറ്റ് ഇന്ത്യന്‍ ബസ്റ്റാര്‍ഡുമായിട്ടായിരുന്നു. ഇത് കൂടാതെ സരസക്കൊക്ക്, ഗരുഡന്‍, അരയന്നം എന്നിവയും മത്സര രംഗത്തുണ്ടായിരുന്നു. ഹിന്ദുദൈവമായ സുബ്രഹ്മണ്യന്റെ വാഹനം മയിലാണെന്നാണ് സങ്കല്‍പ്പം.…
ദേശീയ ഫലം (National Fruit) ഫലങ്ങളുടെ രാജാവ് എന്നറിയപ്പെടുന്ന, നമുക്കേറ്റവും സുപരിചിതമായ മാങ്ങയാണ് നമ്മുടെ ദേശീയ ഫലം. 1950ലാണ് മാങ്ങ ദേശീയ ഫലമായി അംഗീകരിക്കപ്പെടുന്നത്. Mangifera indica എന്ന ശാസ്ത്രനാമം സൂചിപ്പിക്കുന്നതുപോലെ ഇത് ഭാരതദേശത്ത് ഉത്ഭവിച്ചതായാണ് കരുതപ്പെടുന്നത്. ഇന്നിവിടെ ഇതിന്റെ നൂറിലധികം ഇനങ്ങളുണ്ട്. ഭാരതം കൂടാതെ പല ഉഷ്ണമേഖലാ രാജ്യങ്ങളിലും മാവ് കൃഷി ചെയ്യുന്നു. മാങ്ങ പാക്കിസ്ഥാന്റെയും ഫിലിപ്പൈന്‍സിന്റെയും കൂടി ദേശീയ ഫലമാണ്. മാങ്ങയുടെ സ്വാദില്‍ ഭ്രമിച്ചുപോയ മുഗളചക്രവര്‍ത്തി അക്‌ബര്‍…
ചെറിയ ഇടവഴിയിലൂടെ രണ്ടു അഭ്യാസികള്‍ ഏതിരേ വരികയായിരുന്നു. അവര്‍ നേര്‍ക്കുനേര്‍ വന്നു. പരസ്പരം നോക്കി. ഒരേ പോലെ. കണ്ണാടിയില്‍ കാണുമ്പോലെയിരിക്കുന്നു. "വഴിമാറ്?” ഒന്നാമത്തെയാള്‍ പറഞ്ഞു. "നീ ഒതുങ്ങ്, ഞാന്‍ പോകട്ടെ." "അങ്ങനെ വേണ്ട." രണ്ടുപേരും തര്‍ക്കമായി. "നീയേതാ?” "നീയാരാ?” അവര്‍ അന്യോന്യം ഒച്ചയുയര്‍ത്തി ചോദിച്ചു. "ഞാന്‍ മുപ്പത്താറ് (36).” "ഞാന്‍ അറുപത്തിമൂന്ന് (63).” അറുപത്തിമൂന്ന് ഗമയില്‍ നിന്നു. "ഓ, നിനക്കും ആറും മൂന്നും. എനിക്കും ആറും മൂന്നും. പിന്നെന്താ നിനക്കിത്ര…
Page 1 of 35