വെയിലെന്നെയൊരു തുള്ളി നീരെന്ന പോലെ വറ്റിച്ചുപൊന്തുന്ന നീരാവിയാക്കി. കാറ്റെന്റെ പൊള്ളുന്ന കണ്ണിലേയ്ക്കൂതി - കുളിരുള്ള നീർകണ മായെന്നെ മാറ്റി. ഒരു കുഞ്ഞു പൂവിന്റെ കവിളത്തു വെച്ചി- ട്ടരുമയായ് നോക്കി പ്പറന്നങ്ങു പോയി!
കടലാസെന്ന് എല്ലാവരും പറഞ്ഞു. കടൽത്തീരമെന്ന് കുട്ടിയും. കുട്ടി, ഓടിച്ചാടി നടക്കും തിരകളെ ഒന്നിനുമേലൊന്നായി അടുക്കി വെച്ച് ആകാശം തൊടും കടലൊന്നുണ്ടാക്കി. തിരപ്പടവുകളിലൂടെ കേറി ഏറ്റവും മുകളിലത്തെ പടവിൽ സൂര്യനെ എടുത്തു വെച്ച്, മാറി നിന്നൊന്നു നോക്കി. ചുവന്നു പോയ ആകാശത്തെ പ്രഭാതമേ! എന്നു വിളിച്ചു. 'വികൃതിക്കുട്ടീ...'ന്ന് ഓടി വന്നൊരു തിര മാനംമുട്ടിയ കടലിനെ മറിച്ചിട്ടു. വീഴില്ല, വീഴില്ലെന്ന് ആകാശത്ത് അള്ളിപ്പിടിച്ച് നിൽക്കുന്ന സൂര്യനെക്കണ്ട്, കുട്ടി കൈകൊട്ടിച്ചിരിച്ചു. പ്രഭാതവും ചിരിച്ചു. എല്ലാവരും…
കുട്ടികള്‍ നിങ്ങള്‍ക്കൊപ്പം നില്‍ക്കുമ്പോ- ളൊരു നീല- പ്പട്ടമെന്‍ തലക്കുമേല്‍ വട്ടമിട്ടോടുന്നുണ്ട്. നോക്കുക, പാടത്തിന്റെ വരമ്പില്‍ കൂടേ യോടി- പ്പാഞ്ഞു ഞാന്‍ പറപ്പിച്ച പട്ടമാണത് പണ്ട്. നൂലെന്റെ കയ്യില്‍ തന്നെ, പക്ഷേ, യാ- കാറ്റുണ്ടല്ലോ, അവനെന്‍ പിടിയൊന്നു വിടര്‍ത്താന്‍ നോക്കുന്നുണ്ട്. ആകാശം വിളിക്കുന്നു- ണ്ടെന്നു ചൊ- ല്ലുന്നീ കാറ്റ്, തെല്ലുമേ, പിടിവിട്ടു വിട്ടയ- ക്കാതെ ഞാനും. അവസാന- മവന്‍, നൂല് പൊട്ടിച്ചൂ കൈവിട്ടു ഞാന്‍, പട്ടമോ വാനില്‍ തൊട്ടു കളിച്ചൂ സ്വതന്ത്രമായ്.…
അമ്പിളി മാമന്‍ കെ.പി.യൂസഫ് കുഞ്ഞിക്കിളിക്ക് അമ്പിളിമാമനെ തൊടണം അമ്പിളിമാമന്‍ നിലാവ് പൊഴിച്ച് പാതയൊരുക്കി. മഴയഴക് ദിവാകരന്‍ വിഷ്‌ണുമംഗലം പുഴകള്‍ നുരയിട്ടൊഴുകുന്നു പാടം പച്ച വിരിക്കുന്നു. ചോലകള്‍ കുളിരു പുതയ്ക്കുന്നു മഴവില്‍ കുടകള്‍ നിവര്‍ത്തുന്നു മഴപെയ്യുന്നൂ മഴ പെയ്യുന്നൂ വാനിന്നഴലുകളൊഴിയുന്നു മനസ്സില്‍ സ്വപ്നം വിരിയുന്നു.
1 ഉറുമ്പുകള്‍ക്ക് ചിറക് മുളയ്ക്കാനും മണ്ണിനെ തുളച്ച് വെളിച്ചത്തിലേക്ക് പറക്കാനും വേണ്ടി മാത്രം ഈ വേനല്‍ മഴ 2 കാറ്റിനെ തഴുകി ഉണക്കാനിട്ടു; ഇലകളിപ്പോള്‍ ധ്യാനത്തിലാണ്. 3 കവിതതന്‍ ഏറുമാടത്തില്‍ നിന്നും ആകാശം ഭൂമിയെ ഉറ്റുനോക്കുന്നു.
എന്റെ പൂര- പ്പറമ്പിതാ തിരക്കാര്‍ന്നു തിമിര്‍ക്കുന്നു തിരക്കില്‍ ഞാന്‍ അതിലൊരു നടത്തമായ് മാറുന്നു. എന്റെ തേക്കിന്‍- കാട്, പൂത്ത താഴ്‌വരയായ് മാറുന്നു… അതിന്‍ചുറ്റും നടന്നു ഞാന്‍ ഒരു വൃത്തം വരക്കുന്നു… വടക്കും നാ- ഥനും ഞാനും വലത്തോട്ടൊ- ന്നൊഴിയുന്നു… ഇടത്തോട്ടൊ… ന്നിറങ്ങി ഞാന്‍ ഇലഞ്ഞിക്കൊ- മ്പിളക്കുന്നു. മേളവാദ്യ- പെരുക്കങ്ങള്‍ എന്റെ കാതില്‍ തിളക്കുന്നു. കൊമ്പുകുഴല്‍ രാഗനാദ- മെന്നെ മാടി വിളിക്കുന്നു. മനക്കൊടു- മുടിയില്‍ ഞാന്‍ ശിവനൃത്തം ചവിട്ടുന്നു… പ്രപഞ്ചമ- ന്നേരമൊരു…
Page 1 of 81