നാട്ടുവേലിത്തത്ത നാട്ടുമ്പുറക്കാരാണിവര്‍. വാഴക്കിളി എന്ന വിളിപ്പേരുമുണ്ട്. വാഴത്തോപ്പുകള്‍, നെല്‍പ്പാടങ്ങള്‍, തുറസ്സായ പ്രദേശങ്ങള്‍, കുറ്റിച്ചെടികള്‍ നിറഞ്ഞ സ്ഥലങ്ങള്‍ എല്ലാം നാട്ടുവേലിത്തത്തയ്ക്ക് പ്രിയപ്പെട്ടതാണ്. ഇവിടെയെല്ലാം മിക്കവാറും ഇവയെ കാണാം. എങ്ങനെയാണ് ഇവ കണ്ണഞ്ചിപ്പിക്കുന്ന നിറക്കാരാവുന്നത്? നാട്ടുവേലിത്തത്തയുടെ നമ്മള്‍ കാണുന്ന ഭാഗം പച്ചനിറത്തിലാണ്. വെളിച്ചമേല്‍ക്കുമ്പോള്‍ ഇവയ്ക്ക് തിളക്കം കൂടുന്നതുപോലെ തോന്നിക്കും. പച്ചയെ വെല്ലുന്ന മറ്റൊരു നിറം കൂടി തൊട്ടടുത്തു തന്നെയുണ്ട്. അത് ചെങ്കല്‍ നിറമാണ്. തലയുടെ മുകളില്‍ ചുണ്ടു മുതല്‍ കഴുത്തുവരെയാണിത്. വലിയ തൂവലുകളില്‍…
വൃക്ക എന്നാല്‍… ശരാശരി 11 സെന്റീമീറ്റര്‍ നീളം, പയര്‍മണിയുടെ ആകൃതി, 6 സെന്റീമീറ്റര്‍ വീതി 4 സെന്റീമീറ്റര്‍ കനം. ഭാരം ഏകദേശം 140 ഗ്രാം. പ്രധാന ജോലി വിഷവസ്തുക്കളെ പുറംതള്ളലാണ്. എന്നാല്‍, ശരീരത്തില്‍ ജലത്തിന്റെ അളവുകള്‍ നിയന്ത്രിക്കലും അമ്ലവും ക്ഷാരവുമായ അവസ്ഥകള്‍ നിലനിര്‍ത്തലും രക്തസമ്മര്‍ദ്ദത്തെ സ്വാധീനിക്കലും ചുവന്ന രക്തകോശങ്ങളുടെ ഉല്‍പ്പാദന വര്‍ധനയ്ക്ക് സഹായിക്കലും ധാതുലവണങ്ങളുടെ ക്രമീകരണങ്ങളുമൊക്കെ വൃക്ക ഏറ്റെടുക്കുന്നുണ്ട്. വൃക്കയും മൂത്രവും തമ്മിലെന്താണ്? ഒരുതരം അരിക്കലിലൂടെയാണ് മൂത്രം വൃക്കകളില്‍ ഉണ്ടാകുന്നത്.…
അച്ചടിയുടെ വരവോടെ ലോകം മാറി. മാറിയെന്ന് പറഞ്ഞാല്‍ പോരാ, ലോകം പാടെ മാറി; ഒപ്പം മനുഷ്യനും. അച്ചടി നടക്കാത്തതോ അച്ചടിച്ചത് വായിക്കാത്തതോ ആയ ഒരു നിമിഷവും ഇന്ന് ഭൂമുഖത്തില്ല. എന്താണ് അച്ചടിയെക്കുറിച്ച് ഇപ്പോള്‍ പറയാന്‍ കാരണം? 1455 ഫെബ്രുവരി 23 നാണ് ഗുട്ടന്‍ബര്‍ഗിന്റെ അച്ചടിയന്ത്രത്തിലുടെ ഒരു പുസ്തകം പിറന്നത്. അതെ, ബൈബിളിന്റെ കോപ്പി. അത് ഒരു വലിയ ചരിത്രസംഭവമായിരുന്നു. ചില പുസ്തകങ്ങളെല്ലാം അതിന് മുമ്പ് അച്ചടിച്ചിട്ടുണ്ടെങ്കിലും ഓരോ പേജും അച്ചുകളില്‍…
തീരം മരിക്കുന്നു തീരശോഷണം എന്നാല്‍ തീരത്തിന്റെ മരണം എന്നുതന്നെയാണ്. കടല്‍ത്തീരങ്ങള്‍ ഇന്ന് ചുരുങ്ങിക്കൊണ്ടിരിക്കുന്നു. എന്തുകൊണ്ടാണിത്? അമിതമായ ജനസാന്ദ്രത തന്നെ. കടല്‍ത്തീരത്തെയും നഗരവല്‍ക്കരണം വെറുതെ വിടുന്നില്ല. മനുഷ്യന്റെ അതിശക്തമായ ഇടപെടലുകള്‍ തീരങ്ങളെ നശിപ്പിക്കുന്നു. ഇക്കണക്കിന് പോയിക്കൊണ്ടിരിക്കുകയാണെങ്കില്‍ ഒരുപക്ഷേ, ഇനി അധികനാളുണ്ടാവില്ല ‘ബീച്ച്’ എന്ന ഓമനപ്പേര്. ബീച്ചില്ലാത്ത വെറും കടല്‍!! പുഴവേണം തീരത്തിനും പുഴയും മണലും വേണം കടലിനും. തന്റെ തീരം നിലനിര്‍ത്താന്‍ കടലിന് പുഴയിലെ മണല്‍ വേണം. ഡാമുകള്‍ നിര്‍മിക്കുമ്പോഴും അമിതമായി…
പാലുപോലൊരു അരുവി ആണ്‍ പെണ്‍ വ്യത്യാസമില്ലാതെ ആര്‍ക്കും ഈ പ്രകൃതിരമണീയമായ സ്ഥലത്തെത്താം. ഇവിടെയുള്ള മലമുകളില്‍ നിന്നും നുരഞ്ഞ് പാലുപോലുള്ള വെള്ളം താഴേയ്ക്ക് വീഴും. അതു മുന്നൂറടി താഴേയ്ക്ക് പതിക്കും. ഏതാണ് ഈ മനോഹരമായ വെള്ളച്ചാട്ടമെന്നോ. പാലരുവി വെള്ളച്ചാട്ടം. കൊല്ലം ജില്ലയിലാണിത്. ഈ വെള്ളച്ചാട്ടത്തിന്റെ തൊട്ടുതാഴെ ഇറങ്ങാന്‍ എല്ലാ സന്ദര്‍ശകര്‍ക്കും അനുവാദമുണ്ട്. സ്ത്രീകള്‍ക്കായി പ്രത്യേക കടവും വസ്ത്രമുറിയുമുണ്ട്. വെള്ളച്ചാട്ടത്തിന്റെ അടുത്ത് ഒരു കല്‍മണ്ഡപം കാണാം. അത്, പണ്ട് തിരുവിതാംകൂര്‍ രാജാക്കന്‍മാര്‍ വെള്ളച്ചാട്ടം…
Page 1 of 17