“ചേട്ടാ ഒരു സ്ട്രോങ്ങ് ചായ” എന്ന് പറഞ്ഞുകൊണ്ടാണ് യൂനസ് കടയിലേയ്ക്ക് കയറിവന്നത്. “ചായ എത്ര സ്ട്രോങ്ങായിട്ടും കാര്യമില്ല. നിങ്ങടെ കാര്യം പോക്കാണേ....” പുറകേ തന്നെ എത്തിയ റിസ്വാനും ശരത്തും ഒരേ സ്വരത്തിലാണ് പറഞ്ഞത്. “അതെന്താ റിസ്വാനേ, യൂനസ്സിന്റെ കാര്യം പോക്കാണെന്ന് നീ പറഞ്ഞത്.” ക്യാഷ് കൌണ്ടറിലിരുന്ന സജിതച്ചേച്ചി ചോദിച്ചു. “ഒരു ചെറുപ്പക്കാരനെക്കുറിച്ച് ഇങ്ങനെയാക്കെ അപവാദം പറഞ്ഞു പരത്താമോ?” ചേച്ചി കൂട്ടിച്ചേര്‍ത്തു. പത്രത്തിന്റെ സ്പോര്‍ട്സ് പേജില്‍ അപ്പോഴേക്കും മുഴുകിയിരുന്നു യൂനസ്സ്. യൂനസ്സ്…
കൂട്ടുകാരേ, ഞാനൊരു വലിയ സങ്കടം പറയാനാണ് വന്നത്. എന്റെ പേര് 'മാൻ കുടുക്കി'. അതു തന്നെയാണ് എന്റെ സങ്കടം. മനുഷ്യരാണ് എനിക്കീ പേരിട്ടത്. മാനുകൾ ഈ പേരുകേട്ടാൽ എന്തു കരുതും? ഞാൻ അവരെ കുടുക്കാൻ ഇഷ്ടപ്പെടുന്നില്ല. എനിക്കവരെ വലിയ ഇഷ്ടമാണുതാനും. എന്റെ ശാസ്ത്രനാമം മിറിസ്റ്റിക്ക ഫറ്റ്വ (Myristica fatua) എന്നാണ്. നല്ല നിത്യഹരിത വനങ്ങളിലെ, സൂര്യപ്രകാശം അരിച്ചരിച്ചു വീഴുന്ന ശുദ്ധജല ചതുപ്പുകളിലാണ് എന്റെയും കൂട്ടുകാരുടെയും വാസം. വേനലിൽ മാനുകൾ ഉൾപ്പെടെയുള്ള…
ബയോളജി ക്ലാസിൽ നൂലിൽ കോർത്ത വലിയ രണ്ട്‌ പയറുമണി പോലെ വരച്ച ഒരവയവത്തെ ഓർമ്മയില്ലേ - വൃക്ക എന്ന കിഡ്‌നി. ശരിക്കും അതിന്‌ ഏതാണ്ടൊരു ചെറിയ മൊബൈൽ ഫോണിന്റെ വലുപ്പം വരും. നമ്മുടെ ആകെ ശരീരഭാരത്തിന്റെ അര ശതമാനം പോലും വരില്ലെങ്കിലും ഹൃദയം പമ്പ് ചെയ്യുന്ന രക്തത്തിന്റെ അഞ്ചിലൊന്നും ഈ രണ്ട്‌ വൃക്കകളിലേക്കാണ്‌ പോകുന്നത്. ഇങ്ങനെ ഒരു ദിവസം നൂറ്റെൺപത് ലിറ്ററോളം രക്തം കിഡ്നിയിലൂടെ കയറിയിറങ്ങി പോവും. അതിൽ നിന്ന്…
വേനലവധി കഴിഞ്ഞ് സ്കൂള്‍ തുറന്ന ആദ്യദിവസം. നാസര്‍ മാഷാണ് പുതിയ ക്ലാസ്ടീച്ചര്‍. മാഷ് പാഠങ്ങളൊന്നുമെടുത്തില്ല. അവധിക്കാല വിശേഷങ്ങളൊക്കെ എല്ലാരോടും ചോദിച്ചറിഞ്ഞു. അങ്ങനെ കുറേ പറഞ്ഞപ്പോഴാണ് ഒരു കാര്യം മനസ്സിലായത്. ഭൂരിഭാഗം കുട്ടികളും ഒരു സിനിമ കണ്ടിട്ടുണ്ട്. എല്ലാവര്‍ക്കും അത് ഇഷ്ടപ്പെടുകയും ചെയ്തിട്ടുണ്ട്. 'സുഡാനി ഫ്രം നൈജീരിയ'. ആ സിനിമയുടെ പ്രത്യേകതകളും മറ്റും പറഞ്ഞ് പറഞ്ഞ്, മാഷ് വരാന്‍ പോവുന്ന ലോകകപ്പ് ഫുട്ബോളിനെക്കുറിച്ച് വിശദീകരിക്കാന്‍ തുടങ്ങി. അതിന്റെ ചരിത്രം, പ്രധാനപ്പെട്ട കളികളും…
“എന്തൊക്കെ പറഞ്ഞാലും അര്‍ജന്റീന ഇപ്രാവശ്യം കപ്പടിക്കും.” “നീയൊന്നു മിണ്ടാതിരിയെന്റെ രാഹുലേ.. ദേ അപ്പൂസ് വരുന്നുണ്ട്. ഇനിയിവന്റെ മിണ്ടാട്ടം മുട്ടിക്കോളും..” “എന്താണ് രാവിലെ തന്നെ ക്ലാസ്സിലൊരു വട്ടമേശ സമ്മേളനം?” “വട്ടമേശ സമ്മേളനമൊന്നുമല്ല. ദേ ഈ രാഹുലിന്റെ തള്ളും കേട്ടിരിക്ക്യാരുന്നു.” “എന്റെ അപ്പൂസേ.. ഒന്നും പറയണ്ട. ഇവന്‍ അര്‍ജന്റീനയെക്കുറിച്ച് പൊങ്ങച്ചം പറഞ്ഞ് പറഞ്ഞ് അവസാനം അര്‍ജന്റീന തോല്‍ക്കുംന്നാ തോന്നുന്നത്.” “അതിപ്പോ എന്റെ ടീമിന്റൊപ്പം അര്‍ജന്റീനയല്ല, ഏതു ടീമും തോല്‍ക്കും.” അപ്പൂസ് പറഞ്ഞു.. “നിന്റെ…
കണ്ണന്‍ ആകെ മൂഡ് ഔട്ടായി മൈതാനത്തിന്റെ മൂലയിലിരിക്കുകയാണ്. ഇരിപ്പ് കണ്ടിട്ട് ഇന്ന് കളിക്കിറങ്ങുന്ന മട്ടില്ല. അവനെ ഒന്ന് ശരിയാക്കാനുള്ള വഴി ആലോചിച്ചു അമല്‍. "ഹും ഇപ്പഴേ ഇങ്ങനാണേല്‍ ഞങ്ങടെ CR7ന്റെ പോര്‍ച്ചുഗലിനോട് ലോകകപ്പിലെ ആദ്യ മത്സരം തന്നെ സ്പെയിന്‍ തോല്‍ക്കുമ്പോള്‍ ഈ കണ്ണന്റെ അവസ്ഥ എന്താവും?" അമല്‍ ബ്രഹ്മാസ്ത്രം തന്നെ പ്രയോഗിച്ചു. അത് കൊള്ളേണ്ടിടത്ത് കൊണ്ടു. താടിയില്‍ കൈകൊണ്ട് താങ്ങ് കൊടുത്തിരിപ്പായിരുന്ന കണ്ണന്‍ ചാടി എണീറ്റു. "ഹോ.. ഓന്റെ ഒരു…
“വല്ലാതെ കളിച്ചാൽ ഞങ്ങൾ അടിച്ച് പരത്തിക്കളയും, മഞ്ഞകളേ..” ഉച്ചക്കൊന്ന് മയങ്ങാൻ കിടന്നതാണ്. അപ്പോഴാണ് ജനാല വഴി അടിച്ചു പരത്തിക്കളയുമെന്ന ഭീഷണി കാതിലെത്തിയത്. ജനാലയിലൂടെ നോക്കി. പുറത്ത് കുട്ടിപ്പട്ടാളം സംഘം ചേർന്ന് പൊരിഞ്ഞ പോരാട്ടത്തിലാണ്. ഇനി ഈ ലോകകപ്പ് കഴിയുന്നതു വരെ ഒരു രക്ഷയുമില്ല. ചെറിയ പുത്രൻ ചേട്ടനെ ശുണ്ഠി പിടിപ്പിച്ചിട്ടുണ്ടാകണം. അവൻ ബ്രസീൽ ഫാനാണ്. നെയ്മറിന്റെ കടുത്ത ആരാധകൻ. ചേട്ടന്റെ ഇഷ്ട ടീം ഫ്രാൻസാണ്. അതിന് കാരണം സിനദിൻ സിദാന്റെ…
മൈതാനത്തിന്റെ മധ്യഭാഗത്ത് നിന്ന് അശ്വജ് നീട്ടി അടിച്ച ആ പന്ത് ഒരു ഗോളായി മാറുമെന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ല. അവിശ്വസനീയമായ ഒരു നീക്കത്തിലൂടെയാണ് യങ്ങ് കാക്കനാടിനു വേണ്ടി ക്യാപ്റ്റന്‍ അത്രേയി അത് ഗോളാക്കി മാറ്റിയത്. എന്താണ് സംഭവിച്ചതെന്ന് എതിര്‍ ടീമിന് മനസ്സിലായതുപോലുമില്ല. അത്ര പെട്ടെന്നായിരുന്നു ആ നീക്കം. ആരുമാരും ഗോളടിക്കാതെ വിരസമായ കളിയുടെ അവസാനം മനോഹരമായ ഒരു ഗോള്‍. കാണികള്‍ ഒന്നടങ്കം ആര്‍ത്തുവിളിച്ച് അത്രേയിയെ അഭിനന്ദിച്ചു. കളി കഴിഞ്ഞപ്പോള്‍ മൂവാറ്റുപുഴ ബ്രദേഴ്‌സിന്റെ…
കിങ്ങിണി രാവിലെ നല്ല മൂഡിലാണ്. കരുതിക്കൂട്ടിയുള്ള വരവാണ്. ചേച്ചിയെയൊന്ന് ഞെട്ടിച്ചേക്കാൻ തന്നെയാണ് ഭാവം. “മാർക്സിനെപ്പോലെ ചിന്തിക്കുകയും നെപ്പോളിയനെപ്പോലെ യുദ്ധം ചെയ്യുകയും ദലൈലാമയെപ്പോലെ പ്രാർത്ഥിക്കുകയും മണ്ടേലയെപ്പോലെ ലക്ഷ്യത്തിനുവേണ്ടി ജീവിതം തന്നെ കൊടുക്കുകയും പിന്നെ, ഒരു കൊച്ചുകുട്ടിയെപ്പോലെ കരയുകയും ചെയ്യുക. എന്താ ഉത്തരം?” ചേച്ചിയൊന്ന് വിരണ്ടു. പക്ഷേ, കിങ്ങിണീടെ മുമ്പിലങ്ങനെ തോറ്റുകൊടുക്കാൻ പറ്റുമോ? “വെക്കേഷനാണ്. പഠിത്തോം ചോദ്യം ചോദിക്കലും ഒന്നും ഇല്ലാന്ന് പറഞ്ഞിട്ട്? നിങ്ങക്കൊക്കെ പിന്നെ എന്തും ആവാലോ ല്ലേ?” “ഓ… ന്റെ…
ഭൂമിയില്‍ ഏറ്റവും ആരാധകരുള്ള കളി ഏതാണ്? സംശയമില്ല, ഫുട്ബോള്‍ തന്നെ. ക്രിക്കറ്റിന് ഇന്ത്യയില്‍ വളരെയേറെ ആരാധകരുണ്ട്. പക്ഷേ, ഇന്ത്യയടക്കം പത്തു പന്ത്രണ്ട് രാജ്യങ്ങളിലേ ക്രിക്കറ്റുള്ളൂ. എന്നാല്‍ ഫുട്ബോളിന്റെ സ്ഥിതി അതല്ല. ലോകത്തിലെ എല്ലാ രാജ്യങ്ങളിലും ഫുട്ബോളും ഫുട്ബോള്‍ കളിക്കാരും ഉണ്ട്. അങ്ങനെ നോക്കുമ്പോള്‍ ലോകം മുഴുവന്‍ കാത്തിരിക്കുന്ന ചാമ്പ്യന്‍ഷിപ്പ് ലോകകപ്പ് ഫുട്ബോള്‍ ആണ്. നാലുകൊല്ലത്തിലൊരിക്കല്‍ നടക്കുന്ന ഈ ചാമ്പ്യന്‍ഷിപ്പിനെ കാത്തിരിക്കുകയാണ് എല്ലാവരും. ഈ വരുന്ന ജൂണ്‍ 14ന് റഷ്യയില്‍ കളി…
Page 1 of 85